എം എ ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്

Update: 2026-02-20 10:23 GMT

കോഴിക്കോട്: എം എ ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്. എഴുത്തുകാരന്‍ വി ആര്‍ സുധീഷ് നല്‍കിയ അപകീര്‍ത്തി കേസിലാണ് വാറണ്ട്. ഷഹനാസിനെ അറസ്റ്റ് ചെയ്യാത്ത സിഐക്ക് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മെമ്മോ അയച്ചു.

2023ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡിസംബര്‍ 26 2025ലാണ് ഷഹനാസ് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2025 ജൂണിലും ബെയ്ലബിള്‍ അറസ്‌റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് വി ആര്‍ സുധീഷ് അറിയിച്ചു.

Tags: