ന്യൂഡല്‍ഹി: വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പെരിഫറല്‍ ഇമ്മ്യൂണ്‍ ടോളറന്‍സിനെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കാണ് പുരസ്‌കാരം. മേരി ബ്രങ്കോ, ഫ്രെഡ് റാംസ്ഡെല്‍, ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്കാണ് പുരസ്‌കാരം. ഫിസിയോളജി അല്ലെങ്കില്‍ മെഡിസിന്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന ഈ ബഹുമതി 1901 നും 2024 നും ഇടയില്‍ 229 നോബല്‍ സമ്മാന ജേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച ഭൗതികശാസ്ത്ര പുരസ്‌കാരവും ബുധനാഴ്ച രസതന്ത്രപുരസ്‌കാരവും വ്യാഴാഴ്ച സാഹിത്യ പുരസ്‌കാരവും പ്രഖ്യാപിക്കും. സമാധാനത്തിനുള്ള നേബേല്‍ പുരസ്‌കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നുമാണ് വിവരം.