രാജിയില്ല, സസ്‌പെന്‍ഷന്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരും

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

Update: 2025-08-25 04:13 GMT

തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പക്ഷേ, രാഹുല്‍ എംഎല്‍എയായി തുടരും. രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം രാഹുല്‍ രാജിവയ്ക്കണമെന്ന നിലപാടാണുണ്ടായിരുന്നത്. എന്നാല്‍, പാര്‍ട്ടി അംഗത്വം സസ്‌പെന്‍ഡ് ചെയ്താല്‍ മതിയെന്നാണ് നേതൃതലത്തില്‍ ധാരണയായത്. രാഹുല്‍ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിയമോപദേശവും ആരും പരാതികളുമായി മുന്നോട്ടുപോവാത്തതുമാണ് ഇതിന് കാരണം.

Tags: