ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കും
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷ എംപിമാര്‍ ആലോചിക്കുന്നതായി സൂചന. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
കഴിഞ്ഞ ആഴ്ച, 2020-ലെ ചൈനയുമായുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി മുന്‍ കരസേനാ മേധാവി ജനറല്‍ എംഎം നരവാനെയുടെ ആത്മകഥ പരാമര്‍ശിച്ചപ്പോള്‍ ലോക്സഭയില്‍ ബഹളമുണ്ടായി. പ്രസിദ്ധീകരിക്കാത്ത ആത്മകഥ വായിക്കരുതെന്ന് സ്പീക്കര്‍ ഉത്തരവിട്ടിരുന്നു.
ഇന്ന് സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍, ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ മുദ്രാവാക്യം വിളിച്ച് സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതോടെ സ്പീക്കര്‍ ബിര്‍ള ഉച്ചയ്ക്ക് 12 മണി വരെ സഭ നിര്‍ത്തിവച്ചു.ചോദ്യോത്തര വേള ആരംഭിച്ചയുടന്‍ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധം തുടരുകയായിരുന്നു.