തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടിയെ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ നിന്നുള്ള സന്ദീപ് ദീക്ഷിതാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാരായി ആനന്ദം പുലിപാലുപുല, സുഹാസിനി പ്രഭുഗോവങ്കാര്‍, ഡോ.ടി ജനാര്‍ദ്ദനന്‍ എന്നിവരെയും സെക്രട്ടറിമാരായി കെ ശാന്തകുമാര്‍, കന്‍ഹു നന്ദ, ആര്‍ രംഗരാജ്, ഡോ.ജയ്പാല്‍ പരശുറാം പാട്ടീല്‍ എന്നിവരെയും ഖജാഞ്ചിയായി കെ പി വിജയകുമാറിനെയും തിരഞ്ഞെടുത്തു. ജോര്‍ജ് കള്ളിവയല്‍, ആര്‍ പി സാംബശിവ റെഡ്ഡി, എസ് സഭാനായകന്‍, റീമ ശര്‍മ, അഭിജീത് പാണ്ഡെ, അശ്വനി കുമാര്‍, ഉപേന്ദ്ര സിങ് രാത്തോഡ്, പ്രദീപ് ഫൂട്ടേല, സുമാന ഔസല്‍, പി പരമേശ്വര റാവു എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്.