എഡിഎം നവീന്‍ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
കൊച്ചി: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സിംഗിള്‍ബെഞ്ച് തള്ളിയതിന് എതിരെ നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ബെഞ്ച് ഉത്തരവ്. കേസിലെ പോലിസ് അന്വേഷണം തൃപ്തികരമാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. വിധിയില്‍ നിരാശയുണ്ടെന്നും സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മഞ്ജുഷ പറഞ്ഞു.