''എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്കെതിരെ നേരിട്ട് പരാമര്‍ശമില്ല''; അടൂരിനെതിരേ കേസെടുക്കേണ്ടെന്ന് പോലിസ്
തിരുവനന്തപുരം: ഫിലിം കോണ്‍ക്ലേവിലെ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ലെന്ന് പോലിസ്. അടൂര്‍ നേരിട്ട് ജാതി അധിക്ഷേപമോ വ്യക്തി അധിക്ഷേപമോ നടത്തിയിട്ടില്ല. സിനിമ കോണ്‍ക്ലേവില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുക മാത്രമാണ് ചെയ്തത്. ഏതെങ്കിലും ആനുകൂല്യം നിര്‍ത്തലാക്കണമെന്നോ ദലിത് വിഭാഗങ്ങളെ പരിഗണിക്കരുതെന്നോ പറഞ്ഞിട്ടില്ല. അതിനാല്‍ കേസെടുക്കാന്‍ വേണ്ട വസ്തുതകള്‍ ഇല്ലെന്നാണ് പോലിസിന് നിയമോപദേശം ലഭിച്ചത്. ദിശ എന്ന സംഘടനയുടെ ഭാരവാഹിയായ ദിനു എന്നയാളാണ് അടൂരിനെതിരേ പോലിസില്‍ പരാതി നല്‍കിയിരുന്നത്.