മധുരൈ: തമിഴ്‌നാട്ടില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരേ മല്‍സരിക്കുമെന്ന് തമിഴക വെട്രി കഴകം നേതാവ് വിജയ്. തമിഴക വെട്രി കഴകത്തിന്റെ പ്രത്യയശാസ്ത്ര ശത്രു ബിജെപിയാണെന്നെന്നും രാഷ്ട്രീയ എതിരാളി ഡിഎംകെയാണെന്നും മധുരൈയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ വിജയ് പറഞ്ഞു. '' ഞാന്‍ ഒരു സിംഹമാണ്. എന്റെ അതിര്‍ത്തികള്‍ മാര്‍ക്ക് ചെയ്യുകയാണ്. ടിവികെ അവിടെ മേധാവിത്വം പുലര്‍ത്തും.''-വിജയ് നിലപാട് വ്യക്തമാക്കി.