എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ സി ബാലകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായി

Update: 2025-01-23 05:33 GMT

തിരുവനന്തപുരം: എന്‍എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായി. മുന്‍കൂര്‍ ജാമ്യത്തോടെയാണ് ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്യും. നേരത്തെ എന്‍ ഡി അപ്പച്ചനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കെ കെ ഗോപിനാഥനും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.ബുധനാഴ്ചയാണ് ഇവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്.

കേസില്‍ നീതിയുക്തമായ അന്വേഷണം നടക്കുമെന്നാണ് വിശ്വാസം എന്നു ഐ സി ബാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോലിസ് മൊഴി രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുമെന്ന് ഐ സി ബാലകൃഷ്ണന്റെ അഭിഭാഷകന്‍ അഡ്വ ടി എം റഷീദ് പറഞ്ഞിരുന്നു.

Tags: