എന്‍ കെ സുധീര്‍ ബിജെപിയില്‍ ചേര്‍ന്നേക്കും

Update: 2025-07-02 04:34 GMT

തൃശ്ശൂര്‍: ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ഥിയായിരുന്ന എന്‍ കെ സുധീര്‍ ബിജെപിയിലേക്കെന്ന് സൂചന. തൃണമൂല്‍ കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്ററായിരുന്ന സുധീറിനെ കഴിഞ്ഞ ദിവസം പി വി അന്‍വര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എഐസിസി മുന്‍ അംഗം കൂടിയായിരുന്നു സുധീര്‍. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചപ്പോഴാണ് സുധീര്‍ അന്‍വറിനൊപ്പം കൂടിയത്. 3,920 വോട്ടാണ് ചേലക്കരയില്‍ സുധീര്‍ നേടിയത്.