പാകിസ്താന്‍ അതിര്‍ത്തിയിലെ വേലി കെട്ടലിന്റെ 93ശതമാനത്തിലധികം പൂര്‍ത്തിയായെന്ന് നിത്യാനന്ദ് റായ്
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയുടെ ആകെ നീളം 2,289.66 കിലോമീറ്ററാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയെ അറിയിച്ചു. ഇതില്‍ 2,135.14 കിലോമീറ്റര്‍ (93.25%) വേലികെട്ടിയിട്ടുണ്ടെന്നും 154.52 കിലോമീറ്റര്‍ (6.75%) വേലികെട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയുടെ ആകെ നീളം 4,096.70 കിലോമീറ്ററാണ്. ഇതില്‍ 3,239.92 കിലോമീറ്റര്‍ (79.08%) വേലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്, കൂടാതെ 856.78 കിലോമീറ്റര്‍ (20.92%) വേലി കെട്ടാതെ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയുടെ ആകെ നീളം 1,643 കിലോമീറ്ററാണ്, അതില്‍ ഇതുവരെ 9.21 കിലോമീറ്റര്‍ ദൂരത്തില്‍ വേലി കെട്ടല്‍ പൂര്‍ത്തിയായെന്നും നിത്യാനന്ദ് റായ് ലോക്‌സഭയെ അറിയിച്ചു.