ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

Update: 2025-11-20 06:40 GMT

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍. ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവരുള്‍പ്പെടെ പത്തൊന്‍പത് എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെ ബിജെപിയുടെയും എന്‍ഡിഎയുടെയും ഉന്നത നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം, ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സാമ്രാട്ട് ചൗധരിയെയും ബിജെപി നിയമസഭാ പാര്‍ട്ടി നേതാവായും ഉപനേതാവായും വിജയ് കുമാര്‍ സിന്‍ഹയെയും തിരഞ്ഞെടുത്തു. ബിഹാറിലെ നിയമസഭാ പാര്‍ട്ടി നേതാവിന്റെ തിരഞ്ഞെടുപ്പിനുള്ള കേന്ദ്ര നിരീക്ഷകനായി നിയമിതനായ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് ഇവരുടെ പേരുകള്‍ നിര്‍ദേശിച്ചത്, എംഎല്‍എമാരുടെ പൂര്‍ണ്ണ പിന്തുണയും ഇതിന് ലഭിച്ചു.

Tags: