തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ; പ്രഖ്യാപനവുമായി നിതീഷ് കുമാര്‍
പട്ന: ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ജെഡിയു സര്‍ക്കാര്‍. തൊഴില്‍ രഹിതരും ബിരുദധാരികളുമായ 20നും 25നും ഇടയില്‍ പ്രായമുള്ള തുടര്‍ പഠനം നടത്താന്‍ സാധിക്കാത്ത യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ അലവന്‍സ് നല്‍കു
ന്നതാണ് പദ്ധതി.സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടുന്ന ഏഴ് നിശ്ചയ് പദ്ധതിയുടെ ഭാഗമായാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പദ്ധതി പ്രഖ്യാപിച്ചത്.നേരത്തേ സംസ്ഥാനത്തെ 16.04 ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായമായി 5000 രൂപ വീതം കൈമാറിയിരുന്നു. വിശ്വകര്‍മ പൂജയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവും പ്രമാണിച്ചായിരുന്നു ധനസഹായം നല്‍കിയത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് നിതീഷ്‌കുമാറിന്റെ വാദം. ഗുണഭോക്താക്കള്‍ക്ക് രണ്ട് വര്‍ഷം വരെ അലവന്‍സ് ലഭിക്കുമെന്ന് നിതീഷ് വ്യക്തമാക്കി. ഒപ്പം സ്വകാര്യമേഖലയില്‍ വന്‍തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രകടനങ്ങളാണെന്ന് പ്രതിപക്ഷം ആരോപിച്ചു.