നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹരജി നല്‍കി പ്രതികളായ അധ്യാപകര്‍

Update: 2026-04-17 06:48 GMT

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ ഇടക്കാല ജാമ്യഹരജി നല്‍കി പ്രതികളായ അധ്യാപകര്‍. വകുപ്പ് മേധാവി ഡോ. എം കെ റാം, ഡോ. സംഗീത എന്നിവരാണ് തലശ്ശേരി കോടതിയെ സമീപിച്ചത്. നിതിന്റെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഹരജിയില്‍ ഇവരുടെ വാദം.

നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി പോലിസ് കേസെടുത്തിരുന്നു. നേരത്തെ ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ നീക്കം.

ക്ലാസ്സിനകത്തും പുറത്തും അധ്യാപകര്‍ തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി നിതിന്‍ മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. മാര്‍ക്ക് കുറച്ചും കുടുംബത്തെ അധിക്ഷേപിച്ചും നിതിനെ ഇവര്‍ വേട്ടയാടിയിരുന്നതായാണ് സൂചന.

Tags: