നിയമ പോരാട്ടങ്ങളിലൂടെ അവകാശങ്ങള്‍ സംരക്ഷിക്കണം: നിഷ ടീച്ചര്‍

Update: 2025-05-13 17:38 GMT

ആലുവ:ശക്തമായ നിയമ പോരാട്ടങ്ങളിലൂടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും നീതിയുടെ പക്ഷം ചേര്‍ന്ന് നിയമ പോരാട്ടത്തിന് നേതൃത്വം നില്‍കാന്‍ സാധിക്കണമെന്നും എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് നിഷ ടീച്ചര്‍ പറഞ്ഞു. എ സഈദ് പൊളിറ്റിക്കല്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന എല്‍എല്‍ബി എന്‍ട്രന്‍സ് ക്രാഷ് കോഴ്‌സ് ആലുവ സഈദ് മെമ്മോറിയല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിഷ ടീച്ചര്‍.

എഎസ്പിഎസ്‌സി അഡ്മിന്‍ ഡയരക്ടര്‍ മുഹമ്മദ് ഷഫീക്ക് എന്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ് അംഗം കെ എ മുഹമ്മദ് ഷമീര്‍, അക്കാദമിക് ഡയരക്ടര്‍ അദീബ് ഹൈദര്‍, അഡ്വ. ആദില്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.