വനിതാ സുഹൃത്ത് ഫോണെടുത്തില്ല; പെട്രോളുമായി എത്തി യുവാവ്

Update: 2025-06-28 01:27 GMT

തിരുവനന്തപുരം: പെരിങ്ങമല ആരോഗ്യകേന്ദ്രത്തില്‍ അക്രമത്തിന് ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഭരതന്നൂര്‍ സ്വദേശി നിസാമാണ് അറസ്റ്റിലായത്. പരിചയക്കാരിയായ ആശുപത്രി ജീവനക്കാരി ഫോണ്‍ എടുക്കാത്തതിനാല്‍ ആയിരുന്നു യുവാവിന്റെ പരാക്രമം. പെട്രോളുമായി എത്തിയ യുവാവ് ആത്മഹത്യാഭീഷണിയും മുഴക്കി. നിസാം പെട്രോളുമായി ആശുപത്രിയുടെ മുന്നില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവിതം നശിപ്പിച്ചെന്നും ഫോണ്‍ എടുത്തില്ലല്ലോയെന്നും നിസാം ആക്രോശിക്കുന്നുണ്ടായിരുന്നു.