നിപയില്‍ ആശ്വാസം; നിപ ബാധിച്ച രോഗിയുടെ നില തൃപ്തികരം

Update: 2025-05-30 08:35 GMT
നിപയില്‍ ആശ്വാസം; നിപ ബാധിച്ച രോഗിയുടെ നില തൃപ്തികരം

മലപ്പുറം: വളാഞ്ചേരി, പെരിന്തല്‍മണ്ണയില്‍ നിപ ബാധിച്ച രോഗിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗിയുടെ രണ്ടു സാംപിളുകളുകളുടെയും പരിശോധനാഫലം നെഗറ്റീവ് ആയി. പെരിന്തല്‍മണ്ണ സ്വദേശിനിയായ 42 കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. രോഗം ഗുരുതരമായതിനേ തുടര്‍ന്ന് ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

രോഗം സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് സര്‍ക്കാര്‍ ഉടന്‍ തന്നെ റൂട്ട് മാപ്പ് തയ്യാറാക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും അവരുമായി ഇടപെട്ടവരെയും ഉടന്‍ തന്നെ ഐസലേറ്റ് ചെയ്യാന്‍ കഴിഞ്ഞതും രോഗം വ്യാപിക്കാതിരിക്കാന്‍ കാരണമായി.

Tags:    

Similar News