നിപ സ്ഥിരീകരിച്ച 42കാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

Update: 2025-05-11 05:49 GMT
നിപ സ്ഥിരീകരിച്ച 42കാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

മലപ്പുറം: നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണ സ്വദേശിനിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല. രോഗി വെൻ്റിലേറ്ററിൽ തുടരുകയാണ്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തുടരുന്ന രോഗിയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

രോഗലക്ഷണങ്ങളുള്ള എട്ട് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയതോടെ നെഗറ്റീവ് പട്ടികയിൽ 25 പേരായി. ഇത് വലിയ രീതിയിലുള്ള ആശ്വാസമാണെന്നും എങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. നിലവിൽ 53 പേർ ഹൈറിസ്ക് കാറ്റഗറിയിൽ ഉണ്ട്.

Tags: