
മലപ്പുറം: നിപ സമ്പർക്കപ്പട്ടികയിലുള്ള യുവതി മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലുണ്ടായിരുന്ന യുവതിയാണ് മരിച്ചത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലായിരുന്നു ഇവരെ ഉൾപ്പെടുത്തിയിരുന്നത്.
മരിച്ച യുവതിയുടെ മൃതദേഹം സംസ്കരിക്കാനുള്ള ബന്ധുക്കളുടെ ആരോഗ്യവകുപ്പ് തടഞ്ഞു. നിപ പരിശോധനാഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.