ബേക്കല്‍: ഒമ്പതുവയസുകാരനെ ഇരുമ്പുവടി കൊണ്ടും ഇരുമ്പ് ചട്ടി കൊണ്ടും മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛനെതിരേ കേസ്. ബേക്കല്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുട്ടിയുടെ പരാതിയിലാണ് കേസ്. പോക്‌സോ നിയമപ്രകാരമാണ് കേസ്. പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചുമത്തിയിട്ടുണ്ട്.
കുട്ടി സ്‌കൂളില്‍ പോകുന്നതിനിടെ വഴിയാത്രക്കാരന്റെ ഫോണ്‍ വാങ്ങി മാതാവിന്റെ ബന്ധുക്കളെ വിളിച്ചാണ് താന്‍ നേരിട്ട ക്രൂരത അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ജോലി ചെയ്യിപ്പിച്ചതായും പരാതിയില്‍ പറയുന്നു.