വെസ്റ്റ്ബാങ്കില്‍ കാര്‍ ഇടിച്ചുകയറ്റല്‍ ആക്രമണം; ഒമ്പത് ഇസ്രായേലി സൈനികര്‍ക്ക് പരിക്ക്

Update: 2025-07-24 14:47 GMT

റാമല്ല: വെസ്റ്റ്ബാങ്കില്‍ അധിനിവേശം നടത്തുകയായിരുന്ന ഒമ്പത് ഇസ്രായേലി സൈനികര്‍ക്ക് കാര്‍ ഇടിച്ചുകയറ്റല്‍ ആക്രമണത്തില്‍ പരിക്കേറ്റു. പടിഞ്ഞാറന്‍ തുല്‍ക്കാരെമില്‍ ബെയ്ത് ലിദ് ജങ്ഷനില്‍ ബസ്റ്റോപ്പിന് സമീപം നില്‍ക്കുന്ന സയണിസ്റ്റുകള്‍ക്കാണ് പരിക്കേറ്റത്. കാര്‍ കണ്ടെത്തിയെന്നും ഓടിച്ചയാളെ കിട്ടിയില്ലെന്നും ഇസ്രായേലി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമണത്തെ ഹമാസ് സ്വാഗതം ചെയ്തു. ഇസ്രായേലിന്റെ കടന്നാക്രമണങ്ങളോടുള്ള സ്വാഭാവിക പ്രതികരണമാണ് ആക്രമണമെന്ന് ഹമാസ് അറിയിച്ചു. ഫലസ്തീനിലെ പ്രതിരോധത്തെ ഇല്ലാതാക്കാന്‍ ഇസ്രായേലിന് കഴിയില്ല. വെസ്റ്റ്ബാങ്കിനെ ഇസ്രായേലിന്റെ ഭാഗമാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഫലസ്തീനികള്‍ പ്രതിരോധിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.