വികസനത്തേയും പരിസ്ഥിതിയെയും ഉള്‍കൊള്ളുന്ന ഹരിത സാമൂഹിക ജനാധിപത്യം നടപ്പിലാക്കണം:നിമ്മി നൗഷാദ്

Update: 2025-06-05 13:58 GMT
വികസനത്തേയും പരിസ്ഥിതിയെയും ഉള്‍കൊള്ളുന്ന ഹരിത സാമൂഹിക ജനാധിപത്യം നടപ്പിലാക്കണം:നിമ്മി നൗഷാദ്

ആലുവ: വികസനത്തേയും പരിസ്ഥിതിയെയും ഉള്‍കൊള്ളുന്ന ഹരിത സാമൂഹിക ജനാധിപത്യം നടപ്പിലാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം നിമ്മി നൗഷാദ്. വ്യവസായിക ജില്ല നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എന്‍വിയോ ടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആലുവ എ സഈദ് മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് അധ്യക്ഷത വഹിച്ചു.


എറണാകുളം ജില്ലയിലെ പരിസ്ഥിതി പ്രശ്‌നങ്ങളായ പെരിയാര്‍ മലിനീകരണം, കടമ്പ്രയാര്‍ മലിനീകരണം, തീരശോഷണം, മത്സ്യശോഷണം, നഗരത്തിലെ വെള്ളക്കെട്ട്, മാലിന്യ സംസ്‌കരണം, വേലിയേറ്റ വെള്ളപ്പൊക്കം, കനാല്‍ നവീകരണം തുടങ്ങിയ വിഷയങ്ങളില്‍ ഷമീര്‍ മഞ്ഞാലി, ലത്തീഫ് കെഎം,കെ എ മുഹമ്മദ് ഷമീര്‍, ഷാനവാസ് സിഎസ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് സുധീര്‍ എലൂക്കര നന്ദി പറഞ്ഞു

Similar News