താന്‍ യെമനില്‍ തടവില്‍ അല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ

Update: 2025-07-24 13:59 GMT

ഏഥന്‍: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയെ കുറിച്ചും കുടുംബത്തെ കുറിച്ചും വ്യാജപ്രചാരണം നടത്തരുതെന്ന് അമ്മ. താന്‍ യെമനില്‍ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ പറഞ്ഞു. മകളെ യെമനില്‍ വിട്ടിട്ട് നാട്ടിലേക്ക് വരാന്‍ കഴിയില്ല. ആരും നിര്‍ബന്ധിച്ച് യെമനില്‍ പിടിച്ച് വെച്ചിട്ടില്ലെന്നും, അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ അമ്മ പ്രേമകുമാരി ആവശ്യപ്പെട്ടു. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്നും പ്രേമകുമാരി പറയുന്നു. നിമിഷ പ്രിയയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. നിമിഷയെ കാണാനും കഴിയുന്നുണ്ടെന്ന് പ്രേമകുമാരി വീഡിയോയില്‍ പറഞ്ഞു. മകളുമായി തിരികെ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 2024 ഏപ്രില്‍ 20 മുതല്‍ യെമനില്‍ കഴിയുകയാണ് നിമിഷ പ്രിയയുടെ അമ്മ.