നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി വി അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി തൃണമൂല്‍കോണ്‍ഗ്രസ് നോതാവ് പി വി അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പ്രകടനവുമായി എത്തിയായിരുന്നു പത്രിക സമര്‍പ്പണം. യുഡിഎഫുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് അന്‍വര്‍ മല്‍സരരംഗത്തേക്ക് കടന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകക്ഷിയാക്കാനുള്ള ആവശ്യം യുഡിഎഫ് നിരാകരിക്കുകയായിരുന്നു. നിലവില്‍ അന്‍വര്‍ ജനകീയ പ്രതിപക്ഷ പ്രതിരോധമുന്നണി എന്ന പേരില്‍ മുന്നണി രൂപീകരിച്ചു. ഈ മുന്നണിയുടെ പിന്തുണയിലാണ് മല്‍സരം.
നിലവില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി, യുഡിഎഫ് സ്ഥാനാര്‍ഥിയായ ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് എന്നിവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.