നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ ചിഹ്നം ബലൂൺ
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനായി എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് ബലൂൺ ചിഹ്നം അനുവദിച്ചു. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള ആദ്യ റൗണ്ട് പര്യടനം ഇതിനോടകം തന്നെ എസ്ഡിപിഐ നടത്തിയിട്ടുണ്ട്. നിലവിൽ പത്തോളം സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. നാലു പേർ പത്രിക പിൻവലിച്ചു.
യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തും എൽഡിഎഫ് സ്ഥാനാർഥിയായി സ്വരാജും രംഗത്തുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായ അൻവറും കൂടെ രംഗത്തെത്തിയതോടെ നിലമ്പൂരിൻ്റെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു.