നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സ്വതന്ത്ര സ്ഥാനാർഥിയായ പിവി അൻവറിന് കത്രിക ചിഹ്നം അനുവദിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു മൽസരം. വി ഡി സതീശൻ തുറക്കാത്ത യുഡിഎഫിൻ്റെ വാതിൽ ജനങ്ങൾ തള്ളിതുറക്കുമെന്ന് ചിഹ്നം അനുവദിച്ചതിനു ശേഷമുള്ള പ്രതികരണത്തിൽ അൻവർ ചൂണ്ടിക്കാട്ടി.
താൻ ആഭ്യന്തരവും വനം വകുപ്പും ചോദിച്ചത് തമാശയല്ലെന്നും സാമുദായിക നേതാക്കൾ ആവശ്യപ്പെട്ടിട്ടാണെന്നും അൻവർ പറഞ്ഞു. തിരഞ്ഞെടുപ്പ് നയിക്കുന്നത് വിഡി സതീശനായാൽ 2026ലും യുഡിഎഫിനു ഭരണം കിട്ടില്ലെന്നും അൻവർ കൂട്ടിചേർത്തു