നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകും

Update: 2025-05-26 11:11 GMT

കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡി എഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിക്കാൻ തീരുമാനം. വൈകിട്ട് ഏഴ് മണിയോടു കൂടി പ്രഖാപനമുണ്ടാകുമെന്നാണ് റിപോർട്ടുകൾ. കളമശേരിയിൽ നടന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പുന്നയിച്ച് പി വി അൻവർ രംഗത്തെത്തിയിരുന്നു. ഷൗക്കത്ത് ജയസാധ്യതയുള്ള നേതാവല്ല എന്നായിരുന്നു അൻവറിൻ്റെ പ്രതികരണം.

എന്നാൽ അൻവറിൻ്റെ അഭിപ്രായത്തോട് വഴങ്ങേണ്ടെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം. സംസ്ഥാന നേതാക്കൾ വി എസ് ജോയിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. ആര്യാടൻ ഷൗക്കത്തിന് ജോയ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഷൗക്കത്തിന്റെ പേര് എഐസിസി നേതൃത്വത്തിനു കൈമാറാൻ കോൺഗ്രസ് തീരുമാനിച്ചു. എഐസിസി തീരുമാനം വന്നയുടനെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും.

Tags: