നിലമ്പൂരില്‍ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; ഒരാള്‍ക്ക് പരിക്ക്

Update: 2025-04-26 04:27 GMT

മലപ്പുറം: നിലമ്പൂര്‍ കവളപ്പാറയില്‍ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. അവശനിലയില്‍ കണ്ടെത്തിയ ആനയെ നിരീക്ഷിക്കുന്നതിനിടെ വനപാലകര്‍ക്ക് നേരെ തിരിയുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. വനപാലകരും ഡോക്ടര്‍മാരും ചിതറി ഓടുന്നതിനിടെ വനംവകുപ്പ് വാച്ചര്‍ക്ക് വീണ് പരിക്കേറ്റു. കാഞ്ഞിരപ്പുഴ സ്‌റ്റേഷനിലെ വാച്ചറായ തോമസിനാണ് പരിക്കേറ്റത്. ഇയാളുടെ കൈയുടെയും കാലിന്റെയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്.