നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്

Update: 2025-05-25 04:00 GMT

മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്. വോട്ടെണ്ണല്‍ 23ന് നടക്കും.പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. ജൂണ്‍ 2. സൂക്ഷ്മ പരിശോധന ജൂണ്‍ മൂന്നിന്.പത്രിക പിന്‍വലിക്കേണ്ട അവസാന തീയ്യതി ജൂണ്‍ അഞ്ചാണ്.പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് സീറ്റ് ഒഴിഞ്ഞത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ വി എസ് ജോയിയെ നിര്‍ത്തണമെന്നാണ് ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിലുള്ള പി വി അന്‍വര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ആര്യാടന്‍ ഷൗക്കത്തും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നതായ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെങ്കില്‍ അക്കാര്യം മൂന്നു തവണ പത്രങ്ങളിലൂടെയും ടിവി ചാനലുകളിലൂടെയും ജനങ്ങളെ അറിയിക്കണം. കൂടാതെ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാര്‍ ചെലവില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ അതില്‍ പണം അടയ്ക്കാന്‍ ബാക്കിയില്ലെന്ന രേഖയും നല്‍കണം.