നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Update: 2025-05-30 07:02 GMT

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പ്രഖ്യാപനം നടത്തിയത്.

2016-2021 ല്‍ കാലഘട്ടത്തില്‍ തൃപ്പൂണിത്തുറയിലെ നിയമസഭാംഗമായിരുന്നു സ്വരാജ്. പാര്‍ട്ടി സ്ഥാനാര്‍ഥിയെ തന്നെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയതോടെ നിലമ്പൂരില്‍ ഇനി ഒരുങ്ങുക രാഷ്ട്രീയ പോരാട്ടമായിരിക്കും. നിലവില്‍ യുഡിഎഫ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.

എസ്ഡിപിഐ സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ മല്‍സരിക്കുന്നത്, എസ്ഡിപിഐ മലപ്പുറം ജില്ല ഉപാധ്യക്ഷനും മലപ്പുറം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായും ചുമതല വഹിക്കുന്ന മുതിര്‍ന്ന അഭിഭാഷകനായ സാദിഖ് നടുത്തൊടിയാണ്. പി വി അന്‍വര്‍ നിലമ്പൂരില്‍ മല്‍സരിക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇക്കാര്യം വ്യക്തതയില്ലാതെ തുടരുകയാണ്.

Tags: