നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് അഖില ഭാരത ഹിന്ദുമഹാസഭയുടെ പിന്തുണ

Update: 2025-06-10 07:29 GMT
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് അഖില ഭാരത ഹിന്ദുമഹാസഭയുടെ പിന്തുണ

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് അഖില ഭാരത ഹിന്ദുമഹാസഭ പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കേരളത്തില്‍ പിണറായി സര്‍ക്കാര്‍ വികസനത്തിന്റെ തേരോട്ടം നടത്തുകയാണെന്നും ദത്താത്രേയ സായി സ്വരൂപനാഥ് പറഞ്ഞു.

അതേസമയം, വെല്‍ഫയര്‍പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെതിരേ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദന്‍ രംഗത്തെത്തി. ഇസ്ലാമി രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് ജമാഅത്തെ ഇസ് ലാമിയെന്നും ആര്‍എസിഎസിന്റെ മറ്റൊരു കൗണ്ടര്‍ ആണ് അതെന്നും ഗോവിന്ദന്‍ പറഞ്ഞു.

എന്നാല്‍ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ച പിഡിപി പീഡിത പാര്‍ട്ടിയാണ് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടല്ല പിഡിപിക്കുള്ളതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News