നിലമ്പൂരില്‍ കാട്ടാന ആക്രമണം മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

Update: 2025-06-25 13:07 GMT

നിലമ്പൂര്‍: വാണിയമ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു. വാണിയമ്പുഴ സ്വദേശി ബില്ലി(52)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.

നിലമ്പൂരിലെ മുണ്ടേരി ഫാമിന് അപ്പുറം ചാലിയാര്‍ പുഴയുടെ അക്കരെയാണ് വാണിയമ്പുഴ. ആദിവാസിമേഖലയാണിത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. കനത്തമഴയായതിനാല്‍ ചാലിയാറില്‍ കുത്തൊഴുക്കാണ്.