നിലമ്പൂര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

Update: 2025-06-19 01:26 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന വോട്ടെടുപ്പിനായി വിപുലമായ സജ്ജീകരണങ്ങളാണ് മണ്ഡലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പി വി അന്‍വര്‍ രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നിലമ്പൂര്‍ നീങ്ങിയത്. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), സാദിഖ് നടുത്തൊടി(എസ്ഡിപിഐ), പി വി അന്‍വര്‍ തുടങ്ങിയവരാണ് സ്ഥാനാര്‍ത്ഥികള്‍.

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. വോട്ടര്‍പട്ടികയില്‍ 2,32,381 പേര്‍. ഇതില്‍ 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും. അതില്‍തന്നെ 7,787 പേര്‍ പുതിയ വോട്ടര്‍മാര്‍. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയിലുണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി 384 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വിവിധ ടീമുകള്‍ നിലവില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.