തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കി; കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് നിജേഷ് അരവിന്ദ്

Update: 2026-04-17 06:00 GMT

കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജി വച്ചത്.

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പരിപാടികളില്‍ നിന്നും ഒഴിവാക്കിയെന്ന് നിജേഷ് അരവിന്ദിന്റെ പരാതിയില്‍ പറയുന്നു. സ്ഥാനാര്‍ഥിത്വത്തില്‍ പരിഗണിച്ചില്ലെന്നും നിജേഷ് അരവിന്ദ് പറയുന്നു.

Tags: