കോഴിക്കോട് : താമരശ്ശേരി പുതുപ്പാടി ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർത്ഥിനിയും പുതുപ്പാടിയിലെ മുസ്തഫയുടെ മകളുമായ ഫാത്തിമ നിദ എന്ന 13 വയസ്സുകാരിയെ പതിനൊന്നാം തിയ്യതി മുതൽ കാണ്മാനില്ലെന്ന് ബന്ധുക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകി .പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥിനി തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.