കെഎഫ്ഡിസി ഓഫിസ് ആക്രമിച്ചെന്ന കേസ്; മൂന്നു പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: വയനാട് കമ്പമലയിലെ കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍പറേഷന്‍ (കെഎഫ്ഡിസി) ഓഫിസ് ആക്രമിച്ചെന്ന കേസില്‍ മൂന്നു പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സി പി മൊയ്തീന്‍, പി എം മനോജ്, പി കെ സോമന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഇന്ത്യന്‍ ശിക്ഷാ നിയമം, ആയുധ നിയമം, യുഎപിഎ എന്നിവയിലെ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 2023 സെപ്റ്റംബര്‍ 28 നായിരുന്നു ആക്രമണം നടന്നത്. അഞ്ച് മാവോവാദികളാണ് ആക്രമണം നടത്തിയതത്രെ. മാരകായുധങ്ങളുമായി കെഎഫ്ഡിസി ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ സംഘം മാനേജരെ തടഞ്ഞുവയ്ക്കുകയും ഇരുമ്പുദണ്ഡുകള്‍ ഉപയോഗിച്ച് ഉപകരണങ്ങളടക്കമുള്ളവ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ മുദ്രാവാക്യം മുഴക്കുകയും മാവോവാദി അനുകൂലമായ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.