എന്‍എച്ച് 66 ദേശീയപാത വികസനം; കോഴിക്കോട് ജലവിതരണം മുടങ്ങും

Update: 2025-04-04 08:57 GMT

കോഴിക്കോട്: എന്‍എച്ച് 66 ദേശീയപാത വികസനത്തിന്റെ ഭാഗമായി കോഴിക്കോട് ജലവിതരണം മുടങ്ങും. മലാപറമ്പ് ജംഗ്ഷനിലെ ജിക്ക പ്രധാന ട്രാന്‍സ്മിഷന്‍ ലൈന്‍ റോഡിന്റൈ വശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായാണ് ജലവിതരണം മുടങ്ങുന്നത്.

കോഴിക്കോട് കോര്‍പ്പറേഷന്‍, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂര്‍, തലക്കുളത്തൂര്‍, ചേളന്നൂര്‍, കക്കോടി, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി, തുറയൂര്‍, അരിക്കുളം പഞ്ചായത്തുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലും ജലവിതരണം പൂര്‍ണമായി മുടങ്ങും എന്നാണ് വിവരം. ഇന്ന് അര്‍ധരാത്രി മുതല്‍ ആറ് അര്‍ധരാത്രി വരെ ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാല ഷട്ട്ഡൗണ്‍ ചെയ്യുമെന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.

Tags: