ന്യൂസ് മലയാളം ചാനലിലെ ക്യാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു

Update: 2026-02-04 07:25 GMT

തിരുവനന്തപുരം: ന്യൂസ് മലയാളം ചാനലിലെ ക്യാമറാമാന്‍ ജെ ബി ജ്യോതിഷ് (27) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്ര വാഹനത്തില്‍ മടങ്ങവേ പാളയം ബേക്കറി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജ്യോതിഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസില്‍ ജോയിയുടെ മകനാണ് ജ്യോതിഷ്.

Tags: