കൊച്ചി: മൃതദേഹങ്ങള്‍ മാറി എടുത്ത് കുടുംബങ്ങള്‍. പള്ളുരുത്തിയിലാണ് സംഭവം. പാലിയേറ്റീവ് കെയറില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് കുടുംബങ്ങള്‍ മാറിയെടുത്തത്. കുമ്പളങ്ങി സ്വദേശി ആന്റണിയുടെ മൃതദേഹമാണെന്ന് കരുതി മറ്റൊരാളുടെ മൃതദേഹം ബന്ധുക്കള്‍ വീട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു. നിലവില്‍ ആന്റണിയുടെ മൃതദേഹം മറ്റൊരു വീട്ടിലെ കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.
വിദേശത്തുള്ള അദ്ദേഹത്തിന്റെ ബന്ധു വരും വരെ ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുക എന്നതായിരുന്നു കുടുംബത്തിന്റെ ഉദ്ദേശം. എന്നാല്‍ വെള്ളിയാഴ്ച്ച ബന്ധു എത്തിയ ശേഷം വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് മൃതദേഹം ആന്റണിയുടേതെല്ലെന്ന് തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ ഈ വിവരം പാലിയേറ്റിവ് കെയര്‍ അംഗങ്ങളെ അറിയിച്ചു.