കഴക്കൂട്ടം: തിരുവനന്തപുരം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ വന്‍ തീപിടിത്തം. വനിതാ ബറ്റാലിയന്‍ ക്യാമ്പിന് സമീപമുള്ള പ്രദേശത്താണ് തീ പടര്‍ന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
സമീപത്തായി ഭാരത് ഗ്യാസിന്റെ റീഫില്ലിംഗ് പ്ലാന്റ് സ്ഥിതിചെയ്യുന്നതിനാല്‍ അധികൃതര്‍ ജാഗ്രതയിലാണ്. പ്രദേശത്തെ സ്‌ക്കൂള്‍, കോളജ്, ഐടിഐ എന്നിവിടങ്ങളില്‍ നിന്ന് മുന്‍കരുതല്‍ നടപടിയായി വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. തീ അണയ്ക്കാനായി ടെക്‌നോപാര്‍ക്ക്, ചാക്ക തുടങ്ങിയ വിവിധ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണവിധേയമായിട്ടില്ല. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.