അസമില്‍ ബംഗാളി സംസാരിക്കുന്ന മുസ് ലിംകള്‍ക്കെതിരേ നടക്കുന്ന വിവേചനം; കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി യുഎന്‍
അസം: അസമില്‍ ബംഗാളി സംസാരിക്കുന്ന മുസ് ലിംകള്‍ക്കെതിരേ നടക്കുന്ന വിവേചനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന . ഈ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ഐക്യരാഷ്ട്രസഭ പ്രതികരണം തേടി.
ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പ്രക്രിയയിലെ വംശീയ വിവേചനം, നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, വിദ്വേഷ പ്രസംഗം, നിയമ നിര്‍വ്വഹണ ഏജന്‍സികളുടെ അമിതമായ ബലപ്രയോഗം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.