കോഴിക്കോട് : രാജ്യത്തെ കോടിക്കണക്കിന് ദരിദ്രർക്ക് താങ്ങായിരുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനും, പേരുമാറ്റാനുമുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി മൂന്നിന് കോഴിക്കോട് മഹാറാലി സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അഡ്വക്കറ്റ് ഒ ജെ ജനീഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡണ്ട് ഉദൈബാനു ചിബ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
ശബരിമല സ്വർണ ക്കൊള്ളയിൽ യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം നീളുന്നില്ല, കേസ് അട്ടിമറിക്കാനുള്ള എസ്ഐടി നീക്കത്തിനെതിരെ ഡിസംബർ 30ന് തിരുവനന്തപുരത്ത് എസ്ഐടി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും, പുതുവത്സര ദിനത്തിൽ 140 നിയോജക മണ്ഡലങ്ങളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബബിൻ രാജ്, ജെസ്മിന മജീദ് ,സെക്രട്ടറി വൈശാഖ് കണ്ണോറ ജില്ലാ പ്രസിഡൻ്റ് ആർ ഷഹിൻ എന്നിവർ പങ്കെടുത്തു.