നടിയെ ആക്രമിച്ച കേസ് ശിക്ഷ വിധി ഇന്ന്

Update: 2025-12-12 02:14 GMT

കൊച്ചി : നടിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാൽസംഗം ചെയ്ത കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതി ഇന്ന് ശിക്ഷ വിധിക്കും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി കോടതി കണ്ടെത്തിയ പൾസർ സുനി എന്ന സുനിൽ എൻ എസ് ( 37) മാർട്ടിൻ ആൻറണി ( 33) ബി മണികണ്ഠൻ (36) വി പി വിജീഷ് ( 38) എച്ച് സലിം ( 29) പ്രദീപ് (31) എന്നി എട്ട് പ്രതികൾക്കുള്ള ശിക്ഷയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി .എം. വർഗീസ് പ്രഖ്യാപിക്കുക. കഴിഞ്ഞദിവസം എട്ടാം തിയ്യതി ഈ കേസിൽ ഉൾപ്പെട്ടിരുന്ന എട്ടാം പ്രതി നടൻ ദിലീപ് അടക്കം നാലു പ്രതികളെ കോടതി വെറുതെ വിട്ടായിരുന്നു വിധി പ്രസ്താവിച്ചത്