ഡൽഹി സംഘർഷം: ജാമ്യാപേക്ഷകളിൽ ബുധനാഴ്ച വിധി

Update: 2025-12-10 13:27 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ പൗരത്വം നിഷേധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സിഎഎക്കെതിരേ പ്രതിഷേധിച്ചതിന് യുഎപിഎ കേസില്‍ പ്രതിയായ ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷകൾ വിധി പറയാൻ മാറ്റി. കുറ്റാരോപിതർ

സ്ഥിരം വിലാസങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഉമര്‍ ഖാലിദിന് പുറമെ ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്വിമ, മീര ഹൈദര്‍, ഷിഫാവുര്‍ റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍, ഷാദബ് അഹമദ് എന്നിവരും വിലാസം നല്‍കണം.