തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: വടക്ക് ഏഴു ജില്ലകളിൽ ഇന്ന് കൊട്ടിക്കലാശം
കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടം നടക്കുന്ന തൃശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് ,കണ്ണൂർ, കാസർകോട് ,വയനാട് ,ഉൾപ്പടെയുള്ള ഏഴു ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും . ഈ ജില്ലകളിൽ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്. വൈകിട്ട് ആറുമണിവരെ പരസ്യപ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിക്കും. നാളെ നിശബ്ദ പ്രചാരണം നടത്താവുന്നതാണ്. ഈ ജില്ലകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ നടക്കും. ഏഴ് ജില്ലകളിലായി 15378927 പേരാണ് വിധി എഴുതുന്നത്. ഇന്നത്തെ ആവേശപൂർവ്വമായ കൊട്ടിക്കലാശത്തിനുശേഷം വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടമായിരിക്കും പാർട്ടി പ്രവർത്തകർക്ക്. വ്യഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം ഉത്സവപ്രതീതി നൽകുന്ന പ്രചാരണ പെരുമയാണ് നടന്നുകൊണ്ടിരിക്കുന്നത്. കൊട്ടികലാശവുമായി ബന്ധപ്പെട്ട് സംഘർഷം ഒഴിവാക്കാൻ പോലീസിനെ വിന്യസിപ്പിക്കുമെന്ന് പോലീസ് മേധാവികൾ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ റോഡ് ഷോയോടെ പരസ്യപ്രചരണം അവസാനിക്കുക .നഗര, ഗ്രാമങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും , ജംഗ്ഷനുകൾ കേന്ദ്രീകരിച്ചും ആയിരിക്കും കൊട്ടിക്കലാശം ഉണ്ടാവുക.