നാവിക ദിനാഘോഷങ്ങൾക്ക് രാഷ്ട്രപതി ഇന്ന് പങ്കെടുക്കും

Update: 2025-12-03 01:52 GMT

തിരുവനന്തപുരം: നാവികദിനാഘോഷങ്ങൾക്കും, നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾക്കും തിരുവനന്തപുരം ശംഖുമുഖം കടപ്പുറം ഇന്ന് വേദിയാകും വൈകിട്ട് നാലും മുതൽ നടക്കുന്ന ആഘോഷ പ്രകടനങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുറുമു മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 4. 20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. രാത്രിയോടെ രാഷ്ട്രപതി ലോക് ഭവനിൽ എത്തും. നാളെ രാവിലെ 9.45ന് ഡൽഹിക്ക് മടങ്ങും. കേരളത്തിൽ ആദ്യമായാണ് നാവികാഘോഷ പരിപാടികൾക്ക് വേദിയാകുന്നത് . ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധ കപ്പലുകൾ ,ഒരു അന്തർവാഹിനി ,നാല് എസ് ഐ സികൾ, യുദ്ധവിമാനങ്ങൾ, നിരീക്ഷണ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ ഉൾപ്പെടെ 32 വിമാനങ്ങളും അഭ്യാസപ്രകടനത്തിൽ പങ്കെടുക്കുമെന്ന് നാവികസേന ദക്ഷിണ മേഖല കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന അറിയിച്ചു.