സുപ്രീം കോടതി സർക്കാർ സമ്മർദ്ദത്തിന് വഴങ്ങുന്നു: ജംഇയ്യതുൽ ഉലമായെ ഹിന്ദ്
ന്യൂഡൽഹി : ബാബരി മസ്ജിദ് വിധി, മുത്തലാക്ക് നിയമം, തുടങ്ങി നിരവധി വിഷയങ്ങളിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിൻ്റെ സമ്മർദ്ധത്തിന് വഴങ്ങുകയാണെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മഹ്മൂദ്മദനി . സ്വന്തം ഉത്തരവാദിത്വം നിർവഹിക്കുന്നത് വരെ മാത്രമേ സുപ്രീം എന്ന് പറയാനാകൂ എന്നും, സ്വന്തം ബാധ്യത നിർവഹിക്കാൻ സുപ്രീംകോടതിക്ക് കഴിയുന്നില്ലെങ്കിൽ അത് സുപ്രീം എന്ന വിശേഷണം അർഹിക്കുന്നില്ല എന്നും മഹ്മൂദ് മദനി പറഞ്ഞു. ഭോപാലിൽ ജംഇയ്യത്തുൽ ഉലമയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ഒരുപോലെ കാണുവാനും, നിയമപരമായ സഹായവും, വിധിയും നൽകാൻ സുപ്രീം കോടതിക്ക് സാധിക്കണം. ഒരു വിഭാഗം ജനങ്ങളെ നിയമപരമായി നിസ്സഹായരാക്കിയും, സാമൂഹികമായി ഒറ്റപ്പെടുത്തുകയും, സാമ്പത്തികമായി അവഹേളിക്കും, നിരാലംബരാക്കിയും ഒരു പ്രത്യേക വിഭാഗത്തിന് മാത്രം പരമാധികാരം നൽകുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി ബുൾഡോസർ നടപടികളും ,ആൾക്കൂട്ട അക്രമങ്ങളും മുസ്ലിം വഖഫുകളെ ദുർബലപ്പെടുത്തലും, മദ്രസകളെയും, ഇസ്ലാമിക പരിഷ്കരണ സംരംഭങ്ങളെയും, മോശമാക്കലും നടത്തിക്കൊണ്ടിരിക്കുകയാണ്.1991 ലെ ആരാധന നിയമം നിലനിൽക്കെ ഗ്യാൻ വ്യാപി, ശ്രീകൃഷ്ണജന്മഭൂമി കേസുകളിലെ സമീപകാലത്ത് കീഴ്കോടതി നടപടികളെ മഹ്മൂദ്മദനി വിമർശിച്ചു .ജിഹാദ് എന്ന വാക്കിൻറെ ദുരുപയോഗത്തെയും അദ്ദേഹം എതിർത്തു. വോട്ടർപട്ടികയിൽ നടത്തുന്ന പ്രത്യേക തീവ്ര പരിശോധനയെ പ്രമേയത്തിലൂടെ ജം ഇയ്യത്ത് യോഗം ചോദ്യം ചെയ്തു .ഈ നടപടി ഒരു വിഭാഗം ജനങ്ങളുടെ പൗരാവകാശത്തെ പോലും അപകടപ്പെടുത്തിയേക്കാം . അത് ഭരണഘടന ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം ആയിരിക്കുമെന്നും യോഗം പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.