സെക്യൂരിറ്റി ഗാർഡുമാരുടെ ദുരിതം: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

Update: 2025-11-29 06:13 GMT

കോഴിക്കോട് : ജോലിസ്ഥലങ്ങളിൽ ഇരിക്കാൻ പോലും സാധ്യക്കാത്ത സെക്യൂരിറ്റി ജീവനക്കാരുടെ ദുരിതത്തെക്കുറിച്ച് വിശദ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. ജീവനക്കാരുടെ പ്രായം, ജോലി സമയം, തുടർച്ചയായി നിൽക്കേണ്ട സാഹചര്യം, അവർക്ക് ലഭിക്കുന്ന വേതനം, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ അന്വാഷണപരിധിയിൽ ഉൾപ്പെടുത്തണമെന്നും കമ്മീഷൻ തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 1948 ലെ ഫാക്ടറീസ് നിയമം, 1960ലെ കേരള ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ് നിയമം എന്നിവ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം .60 വയസ്സിനു മുകളിലുള്ള സെക്യൂരിറ്റി ഗാർഡ് മാർക്ക് പരമാവധി എട്ടു മണിക്കൂർ ഷിഫ്റ്റ് അനുവദിക്കണം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ, കരാറുകാർ, ഏജൻസികൾ, എന്നിവർക്കെതിരെ കർശന നടപടി നടപടി സ്വീകരിച്ചു പിഴ ചുമർത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.കോഴിക്കോട് രാമനാട്ടുകര സ്വദേശി റിന്റോ സുരേന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥിൻ്റെ നടപടി.