സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസം മഴ തുടരും

Update: 2025-11-29 02:48 GMT

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കൻ തീരത്ത് നിന്ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നതായുംഇത് നാളെ വടക്കൻ തമിഴ്നാട് പുതുച്ചേരി, തെക്കൻ ആന്ധ്രപ്രദേശ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയും ഉണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ,മലപ്പുറം, വയനാട് ,ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു . 24 മണിക്കൂറിൽ 64. 5 മില്ലി മീറ്റർ മുതൽ 115.5m വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട് .കേരള - ലക്ഷദ്വീപ് തീരങ്ങളിൽ നാളെവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് പാടില്ലെന്നും, തെക്കൻ ആന്ധ്രപ്രദേശ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർ മടങ്ങണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.