പത്തനംതിട്ട : കഴിഞ്ഞദിവസം ശബരിമലയിൽ ഉണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് കഴിഞ്ഞ ആഴ്ച ചുമതയേറ്റ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ.ദർശനത്തിന് വന്നവരിൽ തിരക്ക് കാരണം ചിലർ മാല ഊരിയതായി അറിഞ്ഞു, അവരോട് മാപ്പ് ചോദിക്കുന്നതായും ജയകുമാർ പറഞ്ഞു.തിരക്ക് നിയന്ത്രിക്കുന്നതിൽ ചെറിയ പ്രശ്നം ഉണ്ടായിട്ടുണ്ട് . ആദ്യദിനം ഇത്രയും തിരക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പൊതു നന്മ കരുതിയാണ് ചില നിയന്ത്രണങ്ങൾ വരുത്തിയത് , പമ്പയിലും നിലക്കലും ചില നിയന്ത്രണങ്ങൾ കൊണ്ട് കൂടി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.പൊതുവിവരങ്ങൾ എല്ലാ ഭാഷകളിലും പരസ്യം നൽകും. ഹൈക്കോടതിയുടെ പുതിയ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.